ഓച്ചിറ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ വ്യാജം, ആധാര്‍ ഒളിപ്പിച്ചെന്ന് റോഷന്റെ ബന്ധുക്കള്‍;   പരാതി നല്‍കി

പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ വ്യാജമെന്ന് പ്രതി റോഷന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി
ഓച്ചിറ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ വ്യാജം, ആധാര്‍ ഒളിപ്പിച്ചെന്ന് റോഷന്റെ ബന്ധുക്കള്‍;   പരാതി നല്‍കി

കൊല്ലം : ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ വ്യാജമെന്ന് പ്രതി റോഷന്റെ ബന്ധുക്കള്‍. രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ബന്ധുക്കള്‍ ഒളിപ്പിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്നും റോഷന്റെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. 

പൊലീസിന് നല്‍കിയ രേഖയില്‍ പ്രായപൂര്‍ത്തിയായില്ലെന്ന് വരുത്താന്‍ വെട്ടി തിരുത്തല്‍ നടത്തിയെന്നാണ് റോഷന്റെ പിതാവ് ആരോപിക്കുന്നത്. പെണ്‍കുട്ടി പഠിച്ച രാജസ്ഥാനിലെ സ്‌കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ രേഖയെന്ന് കാണിച്ച് വാട്‌സ് ആപ്പില്‍ അയച്ചതിന്റെ പ്രിന്റ് എടുത്താണ് പൊലീസിന് നല്‍കിയിട്ടുള്ളത്. രാഷ്ട്രീയക്കാരുടെ കളികള്‍ക്ക് വഴങ്ങിയാണ് ഇത്തരത്തില്‍ കൃത്രിമം നടന്നതെന്ന് സംശയമുണ്ടെന്നും റോഷന്റെ ബന്ധുക്കള്‍ പറഞ്ഞു. 

പൊലീസിന് നല്‍കിയ രേഖകള്‍ പ്രകാരം പതിനെട്ടു വയസ്സു തികയാന്‍ ഇനി ആറുമാസം കൂടി വേണം. എന്നാല്‍ തങ്ങളുടെ അറിവ് അനുസരിച്ച്, യഥാര്‍ത്ഥ ആധാര്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സും ഒരു മാസവും ആയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ബന്ധുക്കള്‍ പൂഴ്ത്തിയിരിക്കുകയാണ്. ഒറിജിനല്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്നും പ്രതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

പ്രതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ആധാര്‍കാര്‍ഡോ പ്രായം തെളിയിക്കുന്ന മറ്റെന്തെങ്കിലും ഒറിജിനല്‍ രേഖകളോ ഹാജരാക്കാന്‍ എസിപി പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നിലവിലെ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.  മുംബൈയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി റോഷനെയും പെണ്‍കുട്ടിയെയും ഇന്ന് കൊല്ലത്തെത്തിക്കും. പെണ്‍കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കും വിധേയയാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com