കേരളം വെന്തുരുകുന്നു; ഒൻപത് ജില്ലകളിൽ അതീവ ജാ​ഗ്രത;  മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം
കേരളം വെന്തുരുകുന്നു; ഒൻപത് ജില്ലകളിൽ അതീവ ജാ​ഗ്രത;  മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ശമനമില്ലാതെ തുടരുന്ന കൊടുംചൂടിൽ ബുധനാഴ്ച സൂ​ര്യാ​ത​പ​മേ​റ്റ​ത്​ 102 പേ​ർ​ക്ക്. ഇ​തി​ൽ ര​ണ്ടു​പേ​ർ​ക്ക്​ സൂ​ര്യാ​ത​പ​വും 46പേ​ർ​ക്ക്​  പൊ​ള്ള​ലു​മേ​റ്റു. 54 പേ​ർ​ക്ക്​ ചൂ​ടേ​റ്റ്​ ശ​രീ​ര​ത്തി​ൽ പാ​ടു​ക​ൾ രൂ​പ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍നി​ന്ന്​ ര​ണ്ടു​മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​തീ​വ ജാ​​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. താ​പ​മാ​പി​നി​യി​ൽ ബു​ധ​നാ​ഴ്​​ച ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത് പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലാ​ണ്​  41 ഡി​ഗ്രി.​പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ്​  താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രി​ൽ 38.5 ഡി​ഗ്രി ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു. 

ആ​ല​പ്പു​ഴ​യി​ൽ താ​പ​നി​ല ശ​രാ​ശ​രി​യി​ൽ 3.2 ഡി​ഗ്രി​യും പു​ന​ലൂ​രി​ൽ 3.1 ഡി​ഗ്രി​യും മ​ല​പ്പു​റം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 2.6 ഡി​ഗ്രി​യും കോ​ട്ട​യ​ത്ത് 2.5 ഡി​ഗ്രി​യും കോ​ഴി​ക്കോ​ട് 2.7 ഡി​ഗ്രി​യും ഉ​യ​ർ​ന്നു. അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളു​ടെ തോ​ത് (യു​വി ഇ​ൻ​ഡ​ക്സ്) 12 യൂ​നി​റ്റ് എ​ന്ന​ത്​ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ വെ​യി​ലേ​റ്റാ​ൽ  ത​ള​ർ​ന്നു​വീ​ഴു​ന്ന സ്ഥി​തി​യു​ണ്ട്. ഇ​ത്ത​രം ശാ​രീ​രി​ക പ്ര​ശ്​​ന​ങ്ങ​ളു​മാ​യാ​ണ്​ കൂ​ടു​ത​ൽ​പേ​ർ ചി​കി​ത്സ​തേ​ടു​ന്ന​ത്. 

ബു​ധ​നാ​ഴ്​​ച സൂ​ര്യാ​ത​പ​മേ​റ്റ ര​ണ്ടു​പേ​രും തി​രു​വ​ന​ന്ത​പു​രം  ജി​ല്ല​ക്കാ​രാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ എ​ട്ടു​പേ​ർ​ക്കും കോ​ട്ട​യ​ത്ത്​ ഏ​ഴു​പേ​ർ​ക്കും കൊ​ല്ല​ത്തും എ​റ​ണാ​കു​ള​ത്തും അ​ഞ്ചു​പേ​ർ​ക്ക്​ വീ​ത​വും വ​യ​നാ​ട്, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ മൂ​ന്നു​പേ​ർ​ക്കു​വീ​ത​വും മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്കു​വീ​ത​വു​മാ​ണ്​ സൂ​ര്യാ​ത​പ​മേ​റ്റ​ത്.  

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഒ​രാ​ൾ​ക്കു​വീ​ത​വും ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കാ​സ​ർ​കോ​ട്​​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്ക്​ വീ​ത​വും മ​ല​പ്പു​റ​ത്ത്​ നാ​ലു​പേ​ർ​ക്കും എ​റ​ണാ​കു​ള​ത്ത്​ ഒ​മ്പ​തു​പേ​ർ​ക്കും കൊ​ല്ല​ത്ത്​ 14 പേ​ർ​ക്കും ഇ​ടു​ക്കി​യി​ൽ ഏ​ഴു​പേ​ർ​ക്കും പാ​ല​ക്കാ​ട്ട്​ അ​ഞ്ചു​പേ​ർ​ക്കും കോ​ഴി​ക്കോ​ട്ട്​​ നാ​ലു​പേ​ർ​ക്കു​മാ​ണ്​ ശ​രീ​ര​ത്തി​ൽ പാ​ടു​ക​ൾ രൂ​പ​പ്പെ​ട്ട​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com