രാഹുല്‍ വന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കും, പ്രവര്‍ത്തകര്‍ക്കു നിരാശ: ഡിസിസി 

എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയില്ലെങ്കില്‍ കേരളമാകെ കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് ഡിസിസി
രാഹുല്‍ വന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കും, പ്രവര്‍ത്തകര്‍ക്കു നിരാശ: ഡിസിസി 

വയനാട്: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയില്ലെങ്കില്‍ കേരളമാകെ കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് ഡിസിസി. രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നിരാശയുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഖ്യാനം മറിച്ചാണെങ്കില്‍ വയനാട്ടില്‍ മാത്രമല്ല, കേരളമാകെ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കും. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്കു നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് പ്രചാരണത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുമെന്നു തന്നെയാണ് ഇപ്പോഴും കരുതുന്നത്. രാഹുലിന്റെ വരവിന് പശ്ചാത്തലമൊരുക്കുക എന്ന നിലയിലാണ് കണ്‍വന്‍ഷനുകള്‍ നടക്കുന്നതെന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com