ചേതനയറ്റ അച്ഛന്റെ കവിളില്‍ അന്ത്യചുംബനം നല്‍കി, സുജിത്ത് അവസാന പരീക്ഷയെഴുതി

എസ്എസ്എല്‍സി അവസാന പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് തന്റെ അച്ഛന്‍ ലോകത്തോട് വിടപറഞ്ഞെന്ന ദുഖവാര്‍ത്തയെത്തന്നത്.
ചേതനയറ്റ അച്ഛന്റെ കവിളില്‍ അന്ത്യചുംബനം നല്‍കി, സുജിത്ത് അവസാന പരീക്ഷയെഴുതി

കുമ്പളങ്ങി: പത്താം ക്ലാസ് പരീക്ഷകളുടെ പഠനഭാരം ഇറക്കി വെച്ച് അവധിക്കാലം ആഘോഷിക്കാനൊരുങ്ങുമ്പോഴാണ് അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്ത സുജിത്തിനെ തേടിയെത്തിയത്. മാനസികമായി തകര്‍ന്ന അവസ്ഥയിലും ആ മകന്‍ പരീക്ഷയെഴുതി, അവന്റ പ്രിയപ്പെട്ട അച്ഛന് വേണ്ടി. കുമ്പളങ്ങിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുരേഷ് ബാബുവിന്റെ മകനാണ് സുജിത്ത്.

എസ്എസ്എല്‍സി അവസാന പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് തന്റെ അച്ഛന്‍ ലോകത്തോട് വിടപറഞ്ഞെന്ന ദുഖവാര്‍ത്തയെത്തന്നത്. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ച് മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞ അവനെ അധ്യാപകരെത്തി ആശ്വസിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ സില്‍വിയും പിടിഎ പ്രസിഡന്റ് സെലസ്റ്റിനും വീട്ടിലെത്തി പരീക്ഷയെഴുതാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 

തുടര്‍ന്ന് തന്റെ അച്ഛന്റെ ചേതനയറ്റ ശരീരത്തില്‍ അന്ത്യചുംബനം നല്‍കി അധ്യാപകര്‍ക്കൊപ്പം അവന്‍ പരീക്ഷയെഴുതാന്‍ കുമ്പളങ്ങിയിലെ ഒല്‍എഫ് സ്‌കൂളിലെത്തി. അധ്യാപകരും സുഹൃത്തുകളും സുജിത്തിനെ ആശ്വസിപ്പിക്കാന്‍ ഒത്തുകൂടി. പൊട്ടിക്കരഞ്ഞ സുജിത്തിനെ സ്റ്റാഫ് മുറിയിലിരുത്തിയാണ് അവസാന നിമിഷങ്ങളില്‍ പരീക്ഷക്ക് ഒരുക്കിയത്. 3.30ന് പരീക്ഷ കഴിഞ്ഞയുടന്‍ ബന്ധുക്കളെത്തി സുജിത്തിനെ വീട്ടിലെത്തിച്ചു. നാല് മണിക്കായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. 

സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുമ്പോഴായിരുന്നു സുരേഷ് ബാബു അപകടത്തില്‍പ്പെട്ടത്. സുഹൃത്ത് സെബാസ്റ്റിന്‍ പ്രിഞ്ചു ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിനു മുന്നിലുണ്ടായിരുന്ന കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ അതില്‍ തട്ടിയാണ് അപകടമുണ്ടായത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com