പൊരിവെയിലില്‍ ആശ്വാസമേകി ജയില്‍ അധികൃതര്‍: പത്ത് രൂപയ്ക്ക് കുപ്പിവെള്ളം

ഏപ്രില്‍ ആദ്യവാരം മുതല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ പത്ത് രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ജയിലിലെ പൊലീസുകാരുടെ നേതൃത്വത്തിലായിരിക്കും കുടിവെള്ള വിതരണം. 
പൊരിവെയിലില്‍ ആശ്വാസമേകി ജയില്‍ അധികൃതര്‍: പത്ത് രൂപയ്ക്ക് കുപ്പിവെള്ളം

കാക്കനാട്: സംസ്ഥാനത്തെ വേനല്‍ച്ചൂട് വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ പത്ത് രൂപയ്ക്ക് കുപ്പിവെള്ളവുമായി ജില്ലാ ജയില്‍. സര്‍ക്കാര്‍ ഉദ്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' എന്ന് പേരുള്ള കുപ്പിവെള്ളം കാക്കനാട്ടെ ജില്ലാ ജയിലിലെ കൗണ്ടറില്‍ ലഭ്യമാണ്. മൊത്തമായോ ചില്ലറയായോ  കുപ്പിവെള്ളം വാങ്ങിയാലും ലിറ്ററിന് പത്ത് രൂപ എന്നതില്‍ മാറ്റമില്ല. 

കാക്കനാട് ജില്ലാ ജയിലില്‍ ജയില്‍ഭക്ഷണ വില്‍പ്പന കൗണ്ടറില്‍ നിലവില്‍ കുപ്പിവെള്ള വിതരണം തുടങ്ങിയിട്ടുണ്ട്. ആളുകള്‍ ജയിലിലെത്തി പകുതി വിലയ്ക്ക് വെള്ളം വാങ്ങിക്കൊണ്ടുപോകുന്നുണ്ടെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു.

ഏപ്രില്‍ ആദ്യവാരം മുതല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ പത്ത് രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ജയിലിലെ പൊലീസുകാരുടെ നേതൃത്വത്തിലായിരിക്കും കുടിവെള്ള വിതരണം. 

വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജയിലുകളിലും പത്ത് രൂപയ്ക്ക് കുടിവെള്ളം വിതരണം ചെയ്യണമെന്ന് ജയില്‍ ഡിജിപ് ആര്‍ ശ്രീരേഖ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേന് കീഴില്‍ തൊടുപുഴയിലെ ഹില്ലി അക്വാ ഫാക്ടറിയിലാണ് പത്ത് രൂപാ കുപ്പിവെള്ളത്തിന്റെ ഉത്പാദനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com