'ഹൈബി എന്റെ കുഞ്ഞനുജന്‍, ജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം' ; പരിഭവങ്ങള്‍ മറന്ന് തോമസ് മാഷ് തെരഞ്ഞെടുപ്പു ചൂടിലേക്ക്

'ഹൈബി എന്റെ കുഞ്ഞനുജന്‍, ജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം' ; പരിഭവങ്ങള്‍ മറന്ന് തോമസ് മാഷ് തെരഞ്ഞെടുപ്പു ചൂടിലേക്ക്
ഫോട്ടോ: ആല്‍ബിന്‍ മാത്യു/എക്‌സ്പ്രസ്‌
ഫോട്ടോ: ആല്‍ബിന്‍ മാത്യു/എക്‌സ്പ്രസ്‌

കൊച്ചി: ''ഹൈബി എന്റെ കുഞ്ഞനുജനാണ്. അലക്‌സാണ്ടര്‍ പറമ്പിത്തറയുടെയും ഹെന്‍ട്രി ഓസ്റ്റിന്റെയുമെല്ലാം പരമ്പരയിലെ കണ്ണി. ഹൈബിയെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്''- വികാരഭരിതനായി കെവി തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം കൊച്ചിയില്‍ എത്തിയ കെവി തോമസിന് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പരിഭവത്തിലായിരുന്ന അദ്ദേഹം ഇന്നലെയാണ് ഡല്‍ഹിയില്‍നിന്നു നാട്ടിലെത്തിയത്. തനിക്കു പരിഭവമൊന്നുമില്ല. സീറ്റില്ലെന്ന കാര്യം ആദ്യമേ പറഞ്ഞാല്‍ മതിയായിരുന്നു. ഹൈബി ഈഡന്‍ എറണാകുളത്തെ കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ കണ്ണിയാണെന്ന് കെവി തോമസ് പറഞ്ഞു. ഹൈബി ജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരന്‍ തുടങ്ങിയ തുടങ്ങി കോണ്‍ഗ്രസിന്റെ എക്കാലത്തെയും മികച്ച നേതാക്കളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. ഇനിയും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകളുമായി മുന്നോട്ടുപോവുമെന്ന് കെവി തോമസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com