'ആലത്തൂരില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍, മുകളിലുള്ളത് സ്‌ക്രാച്ച് ചെയ്താല്‍  യഥാര്‍ഥ വിജയിയെ കണ്ടെത്താം'

പാലക്കാട്; ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകള്‍ക്കു മുകളില്‍ സിപിഎം ചിഹ്നം പതിച്ച പോസ്റ്ററുകള്‍ ഒട്ടിച്ചതിനെ ട്രോളി വിടി ബല്‍റാം എംഎല്‍എ. ആലത്തൂരില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരമാണെന്നും മുകളിലുള്ളത് സ്‌ക്രാച്ച് ചെയ്താല്‍ വിജയിയെ കണ്ടെത്താമെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആലത്തൂരില്‍ സ്ഥാനാര്‍ഥികളുടെ യോഗ്യതയെച്ചൊല്ലിയുള്ള ഫെയ്‌സ്ബുക്ക് പോരാട്ടം ശക്തമാവുന്നതിനിടെയാണ് ബല്‍റാമിന്റെ ട്രോള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജുവിന്റെ വിദ്യാഭ്യാസ യോഗ്യതയും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് പാട്ടു പാടി വോട്ടുപിടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് രമ്യയുടെ പോസ്റ്ററിനു മുകളില്‍ അരിവാള്‍ ചുറ്റിക ഒട്ടിച്ചു വച്ച ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com