'ഈ ​ചങ്ങാത്തം കമ്മ്യുണിസ്റ്റ് ചൈനയ്ക്ക് ഇഷ്ടപ്പെടുമോ?'

ക​മ്യൂ​ണി​സ്​​റ്റ്​ ചൈ​ന​യെ മ​റ​ന്ന്​ സാ​മ്രാ​ജ്യ​ത്വ ശ​ക്തി​യാ​യ അ​മേ​രി​ക്ക​യെ ആ​ശ്ലേ​ഷി​ക്കു​ക​യാ​ണോ?
'ഈ ​ചങ്ങാത്തം കമ്മ്യുണിസ്റ്റ് ചൈനയ്ക്ക് ഇഷ്ടപ്പെടുമോ?'

തിരുവനന്തപുരം : ഐ.​ടി മേ​ഖ​ല​യി​ല​ട​ക്കം കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്താ​നും ടൂ​റി​സം രം​ഗ​ത്ത് കൂ​ടു​ത​ല്‍ സ​ഹ​ക​രി​ക്കാ​നും അ​മേ​രി​ക്ക​ക്ക്​ താ​ല്‍പ​ര്യ​മു​ണ്ടെ​ന്ന് യുഎസ് അംബാസഡർ കെ​ന്ന​ത്ത് ജ​സ്​​റ്റ​ര്‍ അറിയിച്ചെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന് താഴെ വിമർശനങ്ങളും പരിഹാസങ്ങളും. ടൂ​റി​സം, ബി​സി​ന​സ്, ആ​രോ​ഗ്യം മു​ത​ലാ​യ മേ​ഖ​ല​ക​ളി​ലും സാ​ങ്കേ​തി​ക രം​ഗ​ത്തും കൂ​ടു​ത​ല്‍ സ​ഹ​ക​ര​ണ വാ​ഗ്​​ദാ​നം അമേരിക്ക നടത്തിയെന്നുമാണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​സ്​​റ്റ്. 

തി​രു​വ​ന​ന്ത​പു​ര​ത്തെ​ ഓ​ഫി​സി​ൽ ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ കെ​ന്ന​ത്ത് ജ​സ്​​റ്റ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യു​ടെ വി​വ​ര​ങ്ങ​ൾ ചി​ത്രം സ​ഹി​തം പോ​സ്​​റ്റ്​ ചെ​യ്​​ത മു​ഖ്യ​മ​ന്ത്രി ‘ബൂ​ർ​ഷ്വാ’ ആ​യോ​യെ​ന്നായി സോഷ്യൽ മീഡിയയിലെ ച​ർ​ച്ച. ​‘മു​ഖ്യ​ന​റി​യി​ല്ലേ അ​മേ​രി​ക്ക​ൻ വാ​ണി​ഭം!’ എ​ന്ന്​ അ​ദ്​​​ഭു​തം കൂ​റി പ​ല​രും. 

ക​മ്യൂ​ണി​സ്​​റ്റ്​ ചൈ​ന​യെ മ​റ​ന്ന്​ സാ​മ്രാ​ജ്യ​ത്വ ശ​ക്തി​യാ​യ അ​മേ​രി​ക്ക​യെ ആ​ശ്ലേ​ഷി​ക്കു​ക​യാ​ണോ, ഈ ​ച​ങ്ങാ​ത്തം ചൈ​ന​ക്ക്​ ഇ​ഷ്​​ട​പ്പെ​ടു​മോ എ​ന്ന മ​ട്ടി​ലു​ള്ള ക​ളി​യാ​ക്ക​ൽ ക​മ​ൻ​റു​ക​ളും നിറഞ്ഞു.  ‘അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​റി​നോ​ട് പു​രോ​ഗ​മ​ന സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള ‘പി​ൽ​ഗ്രിം ഹി​ൽ ക്ലൈ​മ്പി​ങ് അ​ക്കാ​ദ​മി’ ന​വീ​ക​രി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം​കൂ​ടി ചോ​ദി​ച്ചു മേ​ടി​ക്ക​ണ’​മെ​ന്നാ​യി​രു​ന്നു ശ​ബ​രി​മ​ല വി​വാ​ദം ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വി​രു​തന്റെ ക​മ​ൻ​റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com