ചൂട് ഇനിയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാം; കടുത്ത ജാഗ്രതാ നിര്‍ദേശം

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചൂട് ഇനിയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാം; കടുത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വരെ ജാഗ്രതാനിര്‍ദേശം നല്‍കി. 

വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ ചൂടുകൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആകെ 60 പേര്‍ക്കാണ് സൂര്യാതാപമേറ്റത്. കോഴിക്കോട് മൂന്നുപേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ആളുകള്‍ക്ക് പൊള്ളലേറ്റത്. ആലപ്പുഴയില്‍ 18 പേര്‍ക്കും കോഴിക്കോട് 14 പേര്‍ക്കുമാണിത്. 

എറണാകുളം വയനാട്, കൊല്ലം, പാലക്കാട് ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതവും തൃശ്ശൂരില്‍ അഞ്ചുപേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കോട്ടയത്തും പത്തനംതിട്ടയിലും ഏഴുപേര്‍ക്കുവീതവും പൊള്ളലേറ്റു. 

എറണാകുളത്ത് അഞ്ചുപേര്‍ക്കും തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നുപേര്‍ക്കും മലപ്പുറം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എട്ടുപേര്‍ക്ക് വീതവും കൊല്ലത്ത് 12 പേര്‍ക്കും പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കും ആലപ്പുഴ ഒമ്പതുപേര്‍ക്കും ശരീരത്തില്‍ പാടുകള്‍ രൂപപ്പെട്ടു.

വെള്ളിയാഴ്ച പുനലൂരില്‍ 38.2 ഡിഗ്രിയും തിരുവനന്തപുരത്ത് 36.6 ഡിഗ്രിയുമാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. പുനലൂരില്‍ ശരാശരി ഉയര്‍ന്ന താപനിലയില്‍ നിന്ന് രണ്ട് ഡിഗ്രിയും തിരുവനന്തപുരത്ത് ശരാശരി ഉയര്‍ന്ന താപനിലയില്‍ നിന്ന് മൂന്നുഡിഗ്രി ചൂടുമാണ് ഇന്നലെ വര്‍ധിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരാണ് 23.5 ഡിഗ്രി. എറണാകുളത്ത് കുറഞ്ഞ താപനില ശരാശരിയില്‍നിന്ന് ഒരു ഡിഗ്രി കുറഞ്ഞ് 27.6 ഡിഗ്രിയും രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com