പി സി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം: ബിജെപി കേന്ദ്രനേതാക്കളുമായുള്ള നിര്‍ണായക യോഗം ഇന്ന്

അവസാനവട്ട ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാര്‍, ബി.എല്‍. സന്തോഷ് എന്നിവര്‍ പി സി ജോര്‍ജിനെ കാണും
പി സി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം: ബിജെപി കേന്ദ്രനേതാക്കളുമായുള്ള നിര്‍ണായക യോഗം ഇന്ന്

കോട്ടയം : പി സി ജോർജ് എംഎൽഎയുടെ ജനപക്ഷം പാര്‍ട്ടിയുടെ ബിജെപിയുടെ നേതൃത്വത്തിലുള്ള  എന്‍ഡിഎ മുന്നണിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന് നടക്കും. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപിയുടെ കേന്ദ്രനേതാക്കളുമായിട്ടാണ് ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കുക. മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം പി സി ജോര്‍ജ് ഞായറാഴ്ച പ്രഖ്യാപിക്കും.

അവസാനവട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാര്‍, ബി.എല്‍. സന്തോഷ് എന്നിവര്‍ പി സി ജോര്‍ജിനെ കാണും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി സി ജോര്‍ജും കൂട്ടരും. പി സി ജോര്‍ജിന്‍റെ വരവ് പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നു.

ഇടത് വലത് മുന്നണികളില്‍ ഇടം നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് എന്‍ഡിഎ പ്രവേശന ചര്‍ച്ചകള്‍ ജോര്‍ജ് ഊര്‍ജിതമാക്കിയത്. എൻഡിഎയിൽ ചേരുന്നതിന്റെ മുന്നോടിയാണ്, പത്തനംതിട്ടയിൽ കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com