ബുദ്ധമയൂരി സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക ചിത്രശലഭമായി; ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി

സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി ബുദ്ധമയൂരിയെ (മലബാർ ബാൻഡഡ് പീകോക്)  പ്രഖ്യാപിച്ചു
ബുദ്ധമയൂരി സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക ചിത്രശലഭമായി; ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി ബുദ്ധമയൂരിയെ (മലബാർ ബാൻഡഡ് പീകോക്)  പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാനത്തിനു നേരത്തെ തന്നെ ഔദ്യോഗിക മൃഗം (ആന), പക്ഷി (മലമുഴക്കി വേഴാമ്പൽ), വൃക്ഷം (കണിക്കൊന്ന), മത്സ്യം (കരിമീൻ), ഫലം (ചക്ക)എന്നിവയെ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഔദ്യോഗിക ചിത്രശലഭങ്ങളെയും പ്രഖ്യാപിച്ചിരുന്നു.

ആദ്യം ഔദ്യോഗിക ചിത്രശലഭമായി ബ്ലൂ മോർമണെ പ്രഖ്യാപിച്ചതു മഹാരാഷ്ട്രയാണ്. തുടർന്നു കർണാടക സഹ്യാദ്രി ബേഡ്‌വിങ്ങിനെയും ഉത്തരാഖണ്ഡ് കോമൺ പീകോക്കിനെയും ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചു. ഇവിടെ സംസ്ഥാന വന്യജീവി ഉപദേശക സമിതി യോഗത്തിലാണ് ഔദ്യോഗിക ചിത്രശലഭം വേണമെന്ന നിർദേശം ഉയർന്നത്. ഇതു സർക്കാർ പിന്നീട് അംഗീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com