വിവാഹിതയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു, സൈനികന് എതിരെ കേസ്‌

2014ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
വിവാഹിതയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു, സൈനികന് എതിരെ കേസ്‌

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ ബലാത്സംഗം ചെയ്ത സൈനികനെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര ഇരുമ്പില്‍ സ്വദേശി അനില്‍ ജോയിക്കെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 

വിവാഹിതയായ യുവതിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി അനില്‍ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. 

നേരത്തെയും അനില്‍ ജോയി പീഡനക്കേസില്‍ പ്രതിയായിരുന്നു. 2014ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാള ഉദ്യോഗസ്ഥര്‍ തന്നെ അനിലിനെ പൊലീസിന് കൈമാറുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com