വേനൽ കത്തുന്നു: അവധിക്കാല ക്ലാസുകൾക്കു നിരോധനം

സിബിഎസ്​ഇ, ഐസിഎസ്​ഇ സ്​കൂളുകൾക്കും ഉത്തരവ്​ ബാധകമാണ്​. അവധിക്കാല ക്യാമ്പുകൾ നടത്തുന്നതിനും നിയന്ത്രണമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂളുകളിൽ വേനൽ അവധിക്കാലത്ത്​ ക്ലാസുകൾ നടത്തുന്നതിന് നിരോധനം. കനത്ത ചൂട്​ നില നിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്​ടർ ഉത്തരവിറക്കി. 

സിബിഎസ്​ഇ, ഐസിഎസ്​ഇ സ്​കൂളുകൾക്കും ഉത്തരവ്​ ബാധകമാണ്​. അവധിക്കാല ക്യാമ്പുകൾ നടത്തുന്നതിനും ഉത്തരവിൽ നിയന്ത്രണമുണ്ട്​.

ക്യാമ്പുകൾ നടത്തുന്നതിന്​ ഒരാഴ്​ച മു​മ്പ് മുൻകൂർ അനുമതി വാങ്ങണമെന്നാണ്​ നിർദേശം. ക്യാമ്പുകൾ പത്ത്​ ദിവസത്തിൽ കൂടരുതെന്നും ഉത്തവിൽ പറയുന്നു​. ഉദ്യോഗസ്ഥരെത്തി സ്​കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തിയതിന്​ ശേഷമാവും ഇതിനുള്ള അനുമതി നൽകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com