ഇടതുപക്ഷത്തിനും ബിജെപിക്കും എതിരായ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: ടി സിദ്ദിഖ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st March 2019 11:27 AM  |  

Last Updated: 31st March 2019 11:27 AM  |   A+A-   |  

 

കൊച്ചി: ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയിട്ടുള്ള വിശ്വവിഖ്യാത സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് ടി സിദ്ദിഖ്. കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫിന് അനുകൂലമായി മാറും. ജനം ഇത് ആഗ്രഹിക്കുന്നതാണെന്ന് സിദ്ദിഖ് പറഞ്ഞു. 

ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ഗാന്ധി തങ്ങളുടെ സംസ്ഥാനങ്ങളില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടെ കൂടി ആവശ്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് ആന്റണി പറഞ്ഞു.