കുറുപ്പന്തറ- ഏറ്റുമാനൂർ പുതിയ റെയിൽ പാത ; ഉദ്ഘാടനം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2019 07:03 AM |
Last Updated: 31st March 2019 07:03 AM | A+A A- |

കോട്ടയം: കുറുപ്പന്തറയിൽ നിന്നും ഏറ്റുമാനൂർ വരെ നീളുന്ന പുതിയ റെയിൽപാത ഇന്ന് കമ്മീഷൻ ചെയ്യും. എട്ട് കിലോ മീറ്ററാണ് പാതയുടെ നീളം. വൈകുന്നേരം മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. കോട്ടയത്ത് നിന്നുമെത്തുന്ന ട്രെയിനെ എറണാകുളത്തേക്ക് പുതിയ പാതയിലൂടെ കടത്തിവിടും.
മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയാണ് പുതിയ പാതയിൽ അനുവദിച്ചിരിക്കുന്നത്. സുരക്ഷാപരിശോധനകൾ എല്ലാം നേരത്തേ പൂർത്തിയായതായും തൃപ്തികരമാണെന്നും റെയിൽവേ വ്യക്തമാക്കി. പരീക്ഷണ ഓട്ടം മാർച്ച് 15 ന് പൂർത്തിയാക്കിയിരുന്നു.