പണത്തിന്റെ ഉറവിടം അവ്യക്തം, സന്നദ്ധ സംഘടനയ്ക്ക് ലഭിച്ച സംഭാവനയിലും ക്രമക്കേട്; ഫാദർ ആന്റണി മാടശ്ശേരിക്കെതിരെ കൂടുതൽ തെളിവുകൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2019 11:47 AM |
Last Updated: 31st March 2019 11:47 AM | A+A A- |

ജലന്ധർ: ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനായ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് പിടികൂടിയ പണത്തിന്റെ ഉറവിടം അവ്യക്തമായി തുടരുന്നു. 10 കോടിയോളം രൂപയാണ് കണക്കില്‍പ്പെടാത്തതായി ഫാദര്‍ ആന്റണിയില്‍ നിന്നും കണ്ടെത്തിയത്. ഇദ്ദേഹം ആദായ നികുതി നിയമം ലംഘിച്ചതായും അന്വേഷണ ഏജന്‍സി കണ്ടെത്തി. രാത്രി വൈകുന്നത് വരെ ചോദ്യം ചെയ്തുവെങ്കിലും പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ വൈദികന് സാധിച്ചില്ല.
ബില്ലുകളോ രേഖകളോ ഈ പണത്തിനില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനയ്ക്ക് ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നതായും ആദായ നികുതി ഉദ്യോഗസ്ഥർ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു വൈദികനും കൂട്ടാളികളും എന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം.
സഹോദയ കമ്പനിയുടേയും നവജീവൻ ട്രസ്റ്റിന്‍റെയും മറവിൽ രൂപതയ്ക്കു ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.