കുട്ടനാടിന്റെ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറയിൽ പകർത്തി; വിനോദ സഞ്ചാരികൾക്ക് പിഴ

തിരുവനന്തപുരത്ത് അജ്ഞാത ഡ്രോൺ പരിഭ്രാന്തി പടർത്തിയ സാഹചര്യത്തിലായിരുന്നു പൊലീസ് വിനോദ സഞ്ചാരികളെ കസ്റ്റഡിയിൽ എടുത്തത്.  ഇവർ പകർത്തിയ ദ‌ൃശ്യങ്ങൾ പരിശോധിച്ച ശേഷം പിഴയീടാക്കി വിട്ടയച്ചു.
കുട്ടനാടിന്റെ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറയിൽ പകർത്തി; വിനോദ സഞ്ചാരികൾക്ക് പിഴ

ആലപ്പുഴ: മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ ഉപയോ​ഗിച്ച് കുട്ടനാടിന്റെ ദൃശ്യങ്ങൾ പകർത്തിയ നാല് വിനോദ സഞ്ചാരികൾക്ക് കോടതി പിഴയീടാക്കി. 8000 രൂപയാണ് നോർവീജിയൻ വിനോദസഞ്ചാരികളിൽ നിന്നും ഈടാക്കിയത്. തിരുവനന്തപുരത്ത് അജ്ഞാത ഡ്രോൺ പരിഭ്രാന്തി പടർത്തിയ സാഹചര്യത്തിലായിരുന്നു പൊലീസ് വിനോദ സഞ്ചാരികളെ കസ്റ്റഡിയിൽ എടുത്തത്.  ഇവർ പകർത്തിയ ദ‌ൃശ്യങ്ങൾ പരിശോധിച്ച ശേഷം പിഴയീടാക്കി വിട്ടയച്ചു.

രാത്രിയിൽ ഇവർ പറത്തിയ ഡ്രോൺ വലിയ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷത്തിൽ ഹൗസ്ബോട്ടിലിരുന്ന് ഡ്രോൺ നിയന്ത്രിച്ച ഇവരെ കണ്ടെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com