തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡ്രോൺ കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡ്രോൺ കണ്ടെത്തി. ചൈനീസ് നിർമിത ഡ്രോണാണ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിൻ്റെ പിന്നിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ചൈനീസ് നിര്‍മ്മിത ഡ്രോണാണ് കണ്ടെത്തിയത്. നിയന്ത്രണം തെറ്റി ഡ്രോൺ നിലത്ത് പതിക്കുകയായിരുന്നു. സിഐഎസ്എഫ് ഡ്രോൺ പൊലീസിന് കൈമാറി. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം സ്വദേശി നൗഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്ത്. ഇയാളുടെ കൈയിൽ നിന്ന് ‍ഡ്രോണിന്റെ റിമോർട്ടും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിദേശത്തുള്ള ഒരു ബന്ധുവാണ് തനിക്ക് ഡ്രോൺ തന്നതെന്ന് നൗഷാദ് വ്യക്തമാക്കി. വിമാനത്താവളത്തിന് സമീപത്ത് വച്ചും നേരത്തെയും ഡ്രോൺ പറത്തിയിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. 

അതേസമയം കഴിഞ്ഞ ദിവസം തീരപ്രദേശത്ത് കാണപ്പെട്ട ഡ്രോൺ ആവാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ കൊച്ചു വേളി, കോവളം തീരപ്രദേശങ്ങളിലായി ഡ്രോൺ പറന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ പോലീസ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നു. വിക്രം സാരാഭായ് സ്‌പേസ് റിസർച്ച് സെൻ്റർ ഉൾപ്പടെയുള്ള പ്രദേശത്താണ് ഡ്രോൺ പറക്കുന്നതായി കണ്ടത്. അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പറന്നതിനാൽ കനത്ത ജാഗ്രത പാലിക്കാൻ നിർദേശം നൽകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com