ബിജെപിക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വം രാഹുലും കോണ്‍ഗ്രസും കൈയൊഴിഞ്ഞു, എന്താണ് രാഷ്ട്രീയ പോരാട്ടമെന്ന് പഠിപ്പിച്ചുകൊടുക്കുമെന്ന് എം ബി രാജേഷ് (വീഡിയോ) 

പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന്പറയുന്നപ്പോലെ കടുത്ത മത്സരമായിരിക്കും വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിടേണ്ടി വരികയെന്ന് സിപിഎം നേതാവ് എം ബി രാജേഷ്
ബിജെപിക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വം രാഹുലും കോണ്‍ഗ്രസും കൈയൊഴിഞ്ഞു, എന്താണ് രാഷ്ട്രീയ പോരാട്ടമെന്ന് പഠിപ്പിച്ചുകൊടുക്കുമെന്ന് എം ബി രാജേഷ് (വീഡിയോ) 

പാലക്കാട്: പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന്് പറയുന്നപ്പോലെ കടുത്ത മത്സരമായിരിക്കും വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിടേണ്ടി വരികയെന്ന് സിപിഎം നേതാവ് എം ബി രാജേഷ് എംപി. വീരപഴശിയുടെ ചരിത്രമുളള വയനാട്ടിലെ ജനങ്ങള്‍ ആ സമരവീര്യം ഉള്‍ക്കൊണ്ട്, അതിശക്തമായ ഒരു രാഷ്ട്രീയ പോരാട്ടം നടത്തും. സുരക്ഷിത മണ്ഡലം തേടി അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് വരുന്ന രാഹുലിന് എന്താണ് രാഷ്ട്രീയ പോരാട്ടമെന്ന്് പഠിപ്പിച്ചുകൊടുക്കുമെന്നും എംബി രാജേഷ് ഫെയ്‌സ്ബുക്ക് വീഡിയോയിലുടെ ഓര്‍മ്മിപ്പിച്ചു. 

നീണ്ടദിവസത്തെ അനിശ്ചിതത്ത്വങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം ഒടുവില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിലുടെ ഒരു കാര്യം ഉറപ്പായിരിക്കുന്നു.ബിജെപിക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കൈയൊഴിഞ്ഞു എന്ന്.തങ്ങളാണ് ബിജെപിക്കെതിരായ അഖിലേന്ത്യാതലത്തിലെ ശക്തിയെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.ബിജെപിയെ നേരിടേണ്ടത് അവരുടെ ടര്‍ഫിലാണ്. ആ ടര്‍ഫില്‍ അവരെ നേരിടുന്നതിന് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ വയനാട്ടില്‍ വന്ന് രാഹുല്‍ഗാന്ധി മത്സരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു. 

അമേഠിയില്‍ നിന്ന് മത്സരിച്ച് ജയിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പില്ല. അവിടെ എസ്പിയും ബിഎസ്പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ കനിഞ്ഞിട്ടുപോലും അദ്ദേഹത്തിന് അവിടെ ജയിക്കുമെന്ന് ഉറപ്പിലെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് ആത്മവിശ്വാസ കുറവ് എത്രമാത്രം ഉണ്ട് എന്നാണ് വ്യക്തമാക്കുന്നത്. ഇതിലുടെ കോണ്‍ഗ്രസ് തെളിയിക്കുന്നത് ബിജെപിക്കെതിരായ രാഷ്ട്രീയമുന്നേറ്റത്തിന്റെ നേതൃത്വമാവാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ല എന്ന് കൂടിയാണെന്നും എം ബി രാജേഷ് പറഞ്ഞു.

പ്രതിപക്ഷനേതൃത്വത്തിന്റെ അവകാശവാദം തന്നെ രാഹുല്‍ ഗാന്ധിക്ക് ഉന്നയിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലകൊളളുന്നത്. രാഹുല്‍ ഗാന്ധിയൊടൊപ്പം നില്‍ക്കുന്ന പാര്‍ട്ടികള്‍ പോലും പറഞ്ഞു. ഇത് ഉചിതമല്ല. എന്‍സിപി പോലുളള പാര്‍ട്ടികള്‍ ഇക്കാര്യം ഉപദേശിച്ചതാണ്. എന്നിട്ടും അദ്ദേഹം വയനാട്ടില്‍ വരുന്നുവെങ്കില്‍ സുരക്ഷിത താവളം തേടി പടനായകന്‍ പട ഉപേക്ഷിച്ച് ഒളിച്ചൊടുന്നുവെന്ന പ്രതീതിയാണ് അത് ഉണ്ടാക്കുന്നതെ്ന്നും എം ബി രാജേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com