മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് അമേഠിയില്‍ പരാജയം ഉറപ്പായതിനാല്‍: പിഎസ് ശ്രീധരന്‍ പിള്ള

മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാവും എന്നതാണ് സൂചിപ്പിക്കുന്നത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള
മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് അമേഠിയില്‍ പരാജയം ഉറപ്പായതിനാല്‍: പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാവും എന്നതാണ് സൂചിപ്പിക്കുന്നത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ മുസ്‌ലിം ലീഗിന്റെ ബലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ മകന് പാര്‍ലമെന്റിലേക്ക് ജയിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി ഞങ്ങള്‍ ഇത് കാണുന്നു. വയനാട്ടിലെ ഏഴ് മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും മലപ്പുറത്താണ്. മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളാണ്, പൊതുവില്‍ അവരാണ് ജയിക്കുന്നത്. മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാവും എന്നതാണ് സൂചിപ്പിക്കുന്നത്. 

എന്‍ഡിഎ ശക്തമായി രാഹുല്‍ ഗാന്ധിയെ നേരിടും. ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിക്കും. യുഡിഎഫും എല്‍ഡിഎഫും ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രത്തില്‍ ചേക്കേറാന്‍ രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com