വിമാനത്താവളത്തില്‍ ഡ്രോൺ; നൗഷാദിനെതിരെ പൊലീസ് കേസെടുത്തു

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ട സംഭവങ്ങളുമായി നൗഷാദിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് വലിയതുറ പൊലീസ് അറിയിച്ചു
വിമാനത്താവളത്തില്‍ ഡ്രോൺ; നൗഷാദിനെതിരെ പൊലീസ് കേസെടുത്തു

വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ വീണ സംഭവത്തിൽ ശ്രീകാര്യം സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ചൈനീസ് നിർമ്മിത ഡ്രോൺ വിമാനത്താവളത്തിന്റെ കാർ​ഗോ ഏരിയയ്ക്ക് സമീപത്ത് നിന്നും സിഐഎസ്എഫ് കണ്ടെടുത്തത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശംഖുമുഖത്ത് നിന്നും നൗഷാദിനെ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവങ്ങളുമായി നൗഷാദിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് വലിയതുറ പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും എഎസ്പി വ്യക്തമാക്കി.

ലൈസൻസ് ആവശ്യമില്ലാത്ത ഡ്രോൺ വിദേശത്തുള്ള സുഹൃത്താണ് സമ്മാനിച്ചതെന്നായിരുന്നു നൗഷാദ് പൊലീസിനോട് പറഞ്ഞത്. വിമാനത്താവളത്തിന് സമീപം ഡ്രോൺ പറത്തിയതായും മുമ്പും പറത്തിയിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. കോവളം, കൊച്ചുവേളി ബീച്ചുകളിലും നേരത്തെ അർദ്ധരാത്രിയിൽ ഡ്രോൺ പറന്നതായി സുരക്ഷാ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പാളയത്തും വിമാനത്താവളത്തിലും ഡ്രോൺ സാന്നിധ്യം അറിയിച്ചതോടെയാണ് പൊലീസ് ​ഗൗരവമായി അന്വേഷണം ആരംഭിച്ചത്. 

 അനധികൃത ഡ്രോണുകൾ പിടികൂടുന്നതിനായി 'ഓപറേഷൻ ഉഡാൻ' പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. 250 ​ഗ്രാമിന് താഴെ ഭാരമുള്ള നാനോ ഡ്രോണുകൾ സ്വന്തമായുള്ളവരുടെ വിവരം പൊലീസ് ശേഖരിക്കും. അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോ​ഗിച്ചാൽ കേസെടുക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com