സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല, രാഹുല്‍ ഗാന്ധിയുടെ മത്സരം ഇടത് പക്ഷത്തിനെതിരെ; പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പിണറായി വിജയന്‍

ബിജെപിക്കെതിരെയുള്ള പോരാട്ടമാണെങ്കില്‍ മത്സരിക്കേണ്ടത് ബിജെപിയുമായാണ്. കേരളത്തില്‍ വന്ന് സിംബോളിക്കായാണ് മത്സരം എന്നൊക്കെ പറയുന്നത് ശരിയല്ല
സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല, രാഹുല്‍ ഗാന്ധിയുടെ മത്സരം ഇടത് പക്ഷത്തിനെതിരെ; പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നത് എല്‍ഡിഎഫിനെതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലത്തില്‍ ഇത് ഇടതുപക്ഷത്തിനെതിരായ മത്സരമാണ്. ആരു വന്നാലും നേരിടാനുള്ള കരുത്ത് ഇടത്പക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. ആത്മവിശ്വാസത്തോടെ പോരാടുമെന്നും പിണറായി പറഞ്ഞു.

ബിജെപിക്കെതിരെയുള്ള പോരാട്ടമാണെങ്കില്‍ മത്സരിക്കേണ്ടത് ബിജെപിയുമായാണ്. കേരളത്തില്‍ വന്ന് സിംബോളിക്കായാണ് മത്സരം എന്നൊക്കെ പറയുന്നത് ശരിയല്ല. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്ക് എതിരായെന്ന് ആര് പറയും? കേരളത്തില്‍ സിംബോളിക്കായി മത്സരിക്കാന്‍ വരുന്നെന്ന് പറയുമ്പോള്‍ ഇടത് പക്ഷത്തിനെതിരെയായി മാത്രമേ കാണാന്‍ കഴിയൂ. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com