കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത; 2.8 മീറ്റര്‍ ഉയരത്തില്‍ തിരയടിക്കാം; ജാഗ്രത 

കേരളത്തില്‍ ബുധനാഴ്ച മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു ദേശീയ സമുദ്രഗവേഷണ കേന്ദ്രം
കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത; 2.8 മീറ്റര്‍ ഉയരത്തില്‍ തിരയടിക്കാം; ജാഗ്രത 

തിരുവനന്തപുരം:കേരളത്തില്‍ ബുധനാഴ്ച മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു ദേശീയ സമുദ്രഗവേഷണ കേന്ദ്രം. കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ ബുധനാഴ്ച രാത്രി 11.30 വരെ 2.5 മീറ്റര്‍ മുതല്‍ 2.8 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു.

കേരളതീരത്തെ കാറ്റിന്റെയും തിരമാലയുടെയും സാഹചര്യം കണക്കിലെടുത്ത് തീരത്ത് അടുത്ത 12 മണിക്കൂറില്‍ ചെറിയ യാനങ്ങളുമായി മത്സ്യ ബന്ധനം നടത്തുന്നത് ഒഴിവാക്കണം. ഇന്നു തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്ന മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും, പുതുച്ചേരി, വടക്കന്‍ തമിഴ്‌നാട് തീരത്തും തെക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിനു പോകരുത്.

മേയ് 1 മുതല്‍ 3 വരെ മധ്യപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിനു പോകരുത്. 4  വരെ വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും ഒഡിഷ, ബംഗാള്‍ തീരത്തും മത്സ്യബന്ധനത്തിനു പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ പ്രദേശങ്ങളിലേക്കു പോകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്നും നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com