വിവാഹ ചടങ്ങിനിടെ സ്ത്രീവേഷം ധരിച്ച് യുവാവ്; ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി

എന്നാല്‍ ആറ് യുവാക്കള്‍ ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് സ്ത്രീവേഷം കെട്ടിക്കുകയായിരുന്നു എന്നാണ് യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്
വിവാഹ ചടങ്ങിനിടെ സ്ത്രീവേഷം ധരിച്ച് യുവാവ്; ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി

പെരിന്തല്‍മണ്ണ: വിവാഹ ചടങ്ങിനിടെ സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി ആരോപണം. എടത്തനാട്ടുകര ചീരട്ടക്കുളത്ത് തോരക്കാട്ടില്‍ ഷഫീഖ്(29) ആണ് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റതായി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. 

വിവാഹ ചടങ്ങ് നടക്കുന്ന പെരിന്തല്‍മണ്ണക്കടുത്ത് കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. സ്ത്രീ വേഷത്തില്‍ എത്തിയ യുവാവിനെ തിരിച്ചറിഞ്ഞ് ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പെരിന്തല്‍മണ്ണ പൊലീസിന് യുവാവിനെ ഇവര്‍ കൈമാറി. 

എന്നാല്‍ ആറ് യുവാക്കള്‍ ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് സ്ത്രീവേഷം കെട്ടിക്കുകയായിരുന്നു എന്നാണ് യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ചെറുകര എസ്എന്‍ഡിപി കോളെജില്‍ ജോലി അന്വേഷിച്ച് പോവുകയായിരുന്നു എന്നും, ഓഡിറ്റോറിയത്തിന് സമീപത്ത് വാഹനക്കുരുക്ക് ഉണ്ടായതിനാല്‍ ചായ കുടിക്കാന്‍ ബൈക്ക് നിര്‍ത്തിയതാണെന്നും ഷഫീഖ് പറയുന്നു. 

വിവാഹമോചിതനായ തന്റെ വസ്ത്രം പെരിന്തല്‍മണ്ണയിലെ ഡ്രസ് ബാങ്കില്‍ കൊടുക്കുവാന്‍ മാതാവ് ബാഗില്‍ വെച്ചിരുന്നു. ബാഗ് തുറപ്പിച്ച് ഈ വേഷം അണിയിപ്പിച്ച് തന്നെ ഓഡിറ്റോറിയത്തിന്റെ മുറ്റം വരെ കൊണ്ടുപോയെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. തന്റെ പക്കലുണ്ടായിരുന്ന പണവും, മൊബൈലും വാങ്ങിവെച്ചാണ് ഈ സംഘം ഭീഷണിപ്പെടുത്തിയത് എന്നും ഇയാള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com