ഉന്നത ഉദ്യോഗസ്ഥര്‍ക്കും സിവില്‍ പൊലീസിനും ഇനി ഒരേ തൊപ്പി; കേരള പൊലീസിന്റെ തൊപ്പി മാറുന്നു

സംസ്ഥാനത്തെ പൊലീസ് സേനയുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള 'ബറേ' തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായി
ഉന്നത ഉദ്യോഗസ്ഥര്‍ക്കും സിവില്‍ പൊലീസിനും ഇനി ഒരേ തൊപ്പി; കേരള പൊലീസിന്റെ തൊപ്പി മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള 'ബറേ' തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.

ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകളാണ് ഡിജിപിക്ക് മുന്നില്‍ അവതരിപ്പിച്ചത്. ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന 'പി' തൊപ്പി സംരക്ഷിക്കാന്‍ പാടാണ്. മാത്രമല്ല ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവര്‍മാരും പരാതി ഉന്നയിച്ചിരുന്നു. കൊണ്ടു നടക്കാന്‍ എളുപ്പവും ബെറേ തൊപ്പികള്‍ക്കാണെന്നാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാദം.

ഇതോടെയാണ് ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഡിജിപി തത്വത്തില്‍ അനുമതി നല്‍കിയത്. സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. എന്നാല്‍ പാസിംഗ് ഔട്ട്, വിഐപി സന്ദര്‍ശം, ഔദ്യോഗിക ചടങ്ങുകള്‍ എന്നീ സമയങ്ങളില്‍ പഴയ തൊപ്പി തന്നെ ഉപയോഗിക്കണം. പുതിയ പരിഷ്‌കാരം സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. പക്ഷെ ഉന്നത ഉദ്യോഗസ്ഥരെ വ്യത്യസ്തരാക്കിയിരുന്ന തൊപ്പികള്‍ എല്ലാവര്‍ക്കും അനുവദിക്കുന്നില്‍ ചിലര്‍ അതൃപ്തി രഹസ്യമായി പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com