കടപ്പുറത്ത് നിർത്തിയിട്ട നിലയിൽ നാനോ കാർ ; പരിശോധനയിൽ കണ്ടെടുത്തത് മാരകായുധങ്ങൾ ; ദുരൂഹത

കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്നതായും സംശയമുയർന്നിട്ടുണ്ട്
കടപ്പുറത്ത് നിർത്തിയിട്ട നിലയിൽ നാനോ കാർ ; പരിശോധനയിൽ കണ്ടെടുത്തത് മാരകായുധങ്ങൾ ; ദുരൂഹത

മലപ്പുറം : മലപ്പുറം താനൂരിലെ ചീരാന്‍ കടപ്പുറത്ത്  ദുരൂഹസാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു. തീരദേശത്തെ റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കെ എല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്.  രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവയാണ് പൊലീസ് കണ്ടെടുത്തത്.

ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വാഹനവും ആയുധങ്ങളും പൊലീസ്  കസ്റ്റഡിയിലെടുത്തു. 

കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്നതായും സംശയമുയർന്നിട്ടുണ്ട്. നാട്ടുകാർ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com