കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം വിലക്കുന്നു, സര്‍ക്കുലര്‍ പുറത്തുവിട്ട് എംഇഎസ്

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംഇഎസ് പ്രസിഡന്റ് ഡോ.പി.കെ.ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്
കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം വിലക്കുന്നു, സര്‍ക്കുലര്‍ പുറത്തുവിട്ട് എംഇഎസ്

കോഴിക്കോട്: എംഇഎസ് കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍. അടുത്ത അധ്യായന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. 

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംഇഎസ് പ്രസിഡന്റ് ഡോ.പി.കെ.ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്. മുഖം മറച്ചുകൊണ്ടുള്ള വിധത്തിലെ വസ്ത്രധാരണവുമായി വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറയുന്നു. 

2019-2020 അധ്യായന വര്‍ഷം മുതല്‍ ഇത് വിവാദങ്ങള്‍ക്കിടം കൊടുക്കാതെ പ്രാവര്‍ത്തികമാക്കണം എന്നും, ഇത് നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളെജ് കലണ്ടര്‍ തയ്യാറാക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അഗീകരിക്കാനാവില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com