തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തതായി പരാതി; അയൽവാസി ഒളിവിൽ

പ്രായപൂർത്തിയാകാത്ത ഓട്ടിസം ബാധിച്ച പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്തതായി പരാതി
തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തതായി പരാതി; അയൽവാസി ഒളിവിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ഓട്ടിസം ബാധിച്ച പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പോത്തൻകോട് ഇന്നലെ രാത്രിയാണ് സംഭവം. കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ അയൽവാസി ഷാജഹാൻ പീഡിപ്പിച്ചെന്നാണ് പരാതി. 

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  ഷാജഹാനെതിരെ പോക്സോ ചുമത്തി കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്കായി പോത്തൻകോട് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com