ദൃശ്യങ്ങള്‍ ദിലീപിന് കിട്ടുമോ? കേസ് രേഖയോ തൊണ്ടിമുതലോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി; സര്‍ക്കാര്‍ നിലപാട് നാളെ

ദൃശ്യങ്ങള്‍ ദിലീപിന് കിട്ടുമോ? കേസ് രേഖയോ തൊണ്ടിമുതലോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി; സര്‍ക്കാര്‍ നിലപാട് നാളെ
ദൃശ്യങ്ങള്‍ ദിലീപിന് കിട്ടുമോ? കേസ് രേഖയോ തൊണ്ടിമുതലോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി; സര്‍ക്കാര്‍ നിലപാട് നാളെ

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസ് രേഖ ആണോ തൊണ്ടിമുതല്‍ ആണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് സുപ്രീം കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി ഇക്കാര്യം ആരാഞ്ഞത്. ഇക്കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിസ്ഥാനത്തുള്ള തനിക്കു നല്‍കണമെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചത്. കേസ് രേഖ ലഭിക്കാന്‍ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിലിപീന്റെ ഹര്‍ജി. 

കേസിന്റെ ഭാഗം ആയ രേഖ ആണെങ്കില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനം എടുക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ മുഴുവനായി നല്‍കണമോ ഭാഗീകം ആയാണോ നല്‍കേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ ജഡ്ജിക്കു തീരുമാനമെടുക്കാം. നിബന്ധനകളോടെ നല്‍കാമെങ്കില്‍ അതു പരിഗണിക്കണം. തൊണ്ടി മുതല്‍ ആണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com