ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം;രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു

ഇന്നലെ രാത്രിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടത്‌ 
ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം;രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു

റാഞ്ചി: ചത്തീസ്ഗഡിലെ  സുക്മ ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. കിസ്തരം മേഖലയിലാണ് നാട്ടുകാര്‍ക്ക് നേരെ നെക്‌സലുകളുടെ ആക്രമണം ഉണ്ടായത്. 

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് മേഖലയായ ഗഡ്ചിറോളിയില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 15  സൈനികരും െ്രെഡവറും കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com