വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത; ജാ​ഗ്രത

വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ ചി​ല ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും കാ​റ്റു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം
വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത; ജാ​ഗ്രത

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ ചി​ല ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും കാ​റ്റു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. സം​സ്ഥാ​ന​ത്ത്  വേ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്. അതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ളി​ക്കു​ന്ന​തി​ൽ​നി​ന്നും കു​ട്ടി​ക​ളെ രക്ഷിതാക്കൾ വിലക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ബി​ളു​ക​ൾ ഊരിയിടുവാൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. മ​ഴ​ക്കാ​ർ കാണുമ്പോൾ ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ മു​റ്റ​ത്തേ​ക്കോ ടെ​റ​സി​ലേ​ക്കോ പോ​കാ​തി​രി​ക്കണം.

മു​ൻ അ​നു​ഭ​വ​ങ്ങ​ളി​ൽ മ​ഴ​ക്കാ​റ് ക​ണ്ടു വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ മാ​റ്റി കെ​ട്ടാ​നും ടെ​റ​സി​ൽ ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കാ​നും പോ​യ വീ​ട്ട​മ്മ​മാ​രി​ൽ കൂ​ടു​ത​ലാ​യി ഇ​ടി​മി​ന്ന​ൽ ഏ​റ്റ​താ​യി കാ​ണു​ന്നു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന വീ​ട്ട​മ്മ​മാ​ർ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com