പയ്യന്നൂരിൽ വോട്ട് ചെയ്ത യുവതിയുടെ കൈപൊള്ളി; ചികിത്സയിൽ

അടുത്ത ദിവസം രാവിലെയാണ് വിരലുകളുടെ ഈ ഭാഗത്ത് പൊള്ളൽ ഉണ്ടായത്
പയ്യന്നൂരിൽ വോട്ട് ചെയ്ത യുവതിയുടെ കൈപൊള്ളി; ചികിത്സയിൽ

പയ്യന്നൂർ : പയ്യന്നൂരിൽ ലോക്സഭാ തെരഞ്ഞടുപ്പ് ദിവസം വോട്ടുചെയ്ത
യുവതിയുടെ കൈ പൊള്ളി. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ 3 വിരലുകളാണ് പൊള്ളിയത്. വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി തട്ടിയ ഭാഗത്താണ് പൊള്ളൽ ഉണ്ടായത്

തള്ളവിരലിന് മഷി പുരട്ടിയപ്പോൾ അത് ചൂണ്ടുവിരലിനും നടുവിലെ വിരലിനും തട്ടിയിരുന്നു. അടുത്ത ദിവസം രാവിലെയാണ് വിരലുകളുടെ ഈ ഭാഗത്ത് പൊള്ളൽ ഉണ്ടായത്. ചികിത്സ തേടിയെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പൂർണമായും മാറിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com