'പരിഭാഷ തടസപ്പെടുത്തിയത് പാര്‍ട്ടിയിലെ ശത്രുക്കളാവാം'; അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പി.ജെ.കുര്യന്റെ കത്ത്

പാര്‍ട്ടി സംവിധാനത്തിലൂടെ അന്വേഷിക്കണം, വേണ്ടിവന്നാല്‍ പൊലീസ് അന്വേഷണം നടത്തണം എന്നും പി.ജെ.കുര്യന്‍ കത്തില്‍ ആവശ്യപ്പെടുന്നു
'പരിഭാഷ തടസപ്പെടുത്തിയത് പാര്‍ട്ടിയിലെ ശത്രുക്കളാവാം'; അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പി.ജെ.കുര്യന്റെ കത്ത്

പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടയില്‍ ഉണ്ടായ തടസങ്ങളില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന് ഇടയില്‍ നേരിട്ട തടസങ്ങളില്‍ സമഗ്രാന്വേഷണം നടത്താന്‍ കെപിസിസി അധ്യക്ഷനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് പി.ജെ.കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. 

പാര്‍ട്ടി സംവിധാനത്തിലൂടെ അന്വേഷിക്കണം, വേണ്ടിവന്നാല്‍ പൊലീസ് അന്വേഷണം നടത്തണം എന്നും പി.ജെ.കുര്യന്‍ കത്തില്‍ ആവശ്യപ്പെടുന്നു. പത്തനംതിട്ടയിലെ രാഹുലിന്റെ പ്രസംഗത്തില്‍ പരിഭാഷകനായി എത്തിയ പി.ജെ.കുര്യന് രാഹുല്‍ പറയുന്നത് പലപ്പോഴും ശരിയായി കേള്‍ക്കാന്‍ സാധിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നത്. പാര്‍ട്ടിയിലെ തന്റെ എതിരാളികളുടെ ഇടപെടലാവും പരിഭാഷ തടസപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത് എന്നും കത്തില്‍ പി.ജെ.കുര്യന്‍ പറയുന്നു. 

ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍ നിന്ന് മാറ്റുകയോ, അത് പ്രസംഗ വേദിയില്‍ സ്ഥാപികാത്തിരിക്കുകയോ ചെയ്തത് ആരാണെന്നതാണ് കണ്ടെത്തേണ്ടത്. പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍ നിന്നും മാറ്റിയതാണ് പ്രശ്‌നത്തിന് ഇടയാക്കിയത് എന്നും കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com