പാലയില്‍ നാലാം അങ്കത്തിന് മാണി സി കാപ്പന്‍; എന്‍സിപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

പാല ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി തീരുമാനം
പാലയില്‍ നാലാം അങ്കത്തിന് മാണി സി കാപ്പന്‍; എന്‍സിപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

കൊച്ചി: പാല ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി തീരുമാനം. തീരുമാനം ഇടുതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്‍സിപി നേതാക്കള്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിന്റെതാണ് തീരുമാനം.

എന്‍സിപിയുടെ മണ്ഡലമായതിനാല്‍ ഇടതുമുന്നണി മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കിയേക്കും. 2006 മുതല്‍ പാല മണ്ഡലത്തില്‍ കെഎം മാണിക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായി മാണി  സി കാപ്പന്‍ മത്സരരംഗത്തുണ്ടായിരുന്നു. മാണി അന്തരിച്ച സാഹചര്യത്തിലാണ് പാല മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് വേണ്ടി വന്നത്. ജോസ് കെ മാണിയുടെ ഭാര്യ നിഷ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

4703 വോട്ടുകള്‍ക്കാണ് കെഎം മാണി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെ തോല്‍പിച്ചത്. കെ എം മാണി 58884 വോട്ടുകളും മാണി സി കാപ്പന്‍ 54181 വോട്ടുകളും നേടി.2011 ലെ നിയമസാഭാ തിരഞ്ഞെടുപ്പില്‍ 5,259 വോട്ടുകള്‍ നേടിയാണ് കെഎം മാണി അന്നും എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പനെ തോല്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com