പ്ലസ് വണ്‍ പ്രവേശനം: മെയ് പത്തുമുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ നാലിനാണ്. ജൂണ്‍ 13ന് ക്ലാസ് തുടങ്ങും.

മുന്‍വര്‍ഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റ് നടത്തും. മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂളും വിഷയവും മാറാനുള്ള അവസരം നല്‍കിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടങ്ങും. ഭിന്നശേഷിക്കാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.

കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലം മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചന. ഇതുണ്ടായാല്‍ പ്രവേശനം നിശ്ചിതസമയത്ത് പൂര്‍ത്തിയാകും. മുന്‍വര്‍ഷങ്ങളില്‍ സിബിഎസ്ഇ ഫലം ഏറെ വൈകിയിരുന്നു. ഇത് പ്ലസ് വണ്‍ പ്രവേശനത്തെയും ബാധിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്‌കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com