മുഖം ഒരു ലൈംഗിക അവയവമാണോ? മുഖാവരണ വിലക്കു വിവാദത്തില്‍ റഫീഖ് അഹമ്മദ്

മുഖം ഒരു ലൈംഗിക അവയവമാണോ? മുഖാവരണ വിലക്കു വിവാദത്തില്‍ റഫീഖ് അഹമ്മദ്
മുഖം ഒരു ലൈംഗിക അവയവമാണോ? മുഖാവരണ വിലക്കു വിവാദത്തില്‍ റഫീഖ് അഹമ്മദ്

കൊച്ചി: എംഇഎസ് വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചൂടുപിടിച്ച മുഖാവരണ വിവാദത്തില്‍ പങ്കുചേര്‍ന്ന് കവി റഫീക്ക് അഹമ്മദ്. മുഖം ഒരു ലൈംഗിക അവയവം ആണോ എന്ന ചോദ്യത്തിലൂടെയാണ് റഫീഖ് അഹമ്മദ് പ്രതികരണം അറിയിച്ചത്. അത് സ്ത്രീക്കു മാത്രം ബാധകമാവുന്നത് എന്തുകൊണ്ടെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ റഫീക്ക് അഹമ്മദ് ചോദിച്ചു. 

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് വിവാദത്തിനു തുടക്കമായത്. വിലക്കിനെതിരെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നു. വിലക്കിനെ അനുകൂലിച്ചും ഒട്ടേറെ മുസ്ലിം സംഘകനളും പണ്ഡിതരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

റഫീഖ് അഹമ്മദിനെ പോസ്റ്റിനു താഴെയും വിലക്കിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്. പൂര്‍വ്വികര്‍ ഇവിടെ ജീവിച്ച് മരിച്ചത് മാന്യമായി വസ്ത്രം ധരിച്ചു തന്നെയാണെന്ന് ഒരു കമന്റിനു മറുപടിയായി റഫീഖ് അഹമ്മദ് എഴുതി. ഈ വേഷം ഒരു ഇറക്കുമതിയാണ്. അതിനു പിന്നില്‍ അപകടകരമായ ഒരു രാഷ്ട്രീയം ഉണ്ട്. മുഖം ലൈംഗികാവയവമാണെങ്കില്‍ പുരുഷനും അതു മറയ്ക്കുന്നതാണ് ന്യായം. ലൈംഗിക വികാരം പുരുഷന് മാത്രമല്ലല്ലൊ- അദ്ദേഹം എഴുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com