യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍ 

യുവതിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ മറ്റത്തൂര്‍ ബ്ലോക്ക് സെക്രട്ടറി എം എ ശ്രീകാന്ത് അറസ്റ്റില്‍
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍ 

തൃശൂര്‍: യുവതിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ മറ്റത്തൂര്‍ ബ്ലോക്ക് സെക്രട്ടറി എം എ ശ്രീകാന്ത് അറസ്റ്റില്‍. ശ്രീകാന്തിന്റെ സുഹൃത്ത് സന്ദീപും അറസ്റ്റിലായിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

ഇരുവരും പരിചയത്തിലുളള യുവതിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. യുവതി കൊരട്ടി പൊലീസിന് പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com