വീടിനുള്ളിൽ ഒഡീഷ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍ ; ദുരൂഹത

ഒഡീഷ കൊര്‍ത്ത സ്വദേശിനിയായ രൂപാലി ജന മകള്‍ ആരാധ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
വീടിനുള്ളിൽ ഒഡീഷ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍ ; ദുരൂഹത


 കോഴിക്കോട്: കോഴിക്കോട് മാങ്കാവിനടുത്ത് ഒഡീഷ സ്വദേശിനിയെയും മൂന്ന് വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ കൊര്‍ത്ത സ്വദേശിനിയായ രൂപാലി ജന(22) മകള്‍ ആരാധ്യ(3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. 

ഭര്‍ത്താവ് അനില്‍ കുമാര്‍ ദാസ് ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും തുറക്കാതെ വന്നതോടെ  വീട് ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഭാര്യയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അനില്‍കുമാറിന്റെ രണ്ടാം ഭാര്യയാണ് രൂപാലി. ഒരുമാസം മുമ്പാണ് കുടുംബം മാങ്കാവ് സാമൂതിരി കോവിലകത്തിനടുത്ത്  വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com