സംസ്ഥാനത്തെ ആദ്യ വിധവാസൗഹൃദ ജില്ല: ഇടുക്കി

വിധവകളുടെ ക്ഷേമത്തിനായി പഞ്ചായത്ത്, റവന്യൂ, സാമൂഹ്യ ക്ഷേമം തുടങ്ങി ഏഴു വകുപ്പുകളിലായ് പതിനഞ്ചു പദ്ധതികളുണ്ട്.
സംസ്ഥാനത്തെ ആദ്യ വിധവാസൗഹൃദ ജില്ല: ഇടുക്കി

ഇടുക്കി: സംസ്ഥാനത്തെ ആദ്യത്തെ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പദ്ധതിയാണിത്. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്ത് പ്രഥമ വിധവാ സൗഹൃദ പഞ്ചായത്തും ആയി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയും, വിധവാ സെല്ലും ചേര്‍ന്ന് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിധവകളുടെ കണക്കെടുത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്.  

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിധവകള്‍ക്കു വേണ്ടി  ആവിഷ്‌കരിച്ചിട്ടുളള ക്ഷേമ പദ്ധതികള്‍ ഭൂരിപക്ഷം പേര്‍ക്കും കിട്ടുന്നില്ലെന്ന് പഠനത്തില്‍ നിന്നും വ്യക്തമായിരുന്നു.  അര്‍ഹരായവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതാണ് പുതിയ വിധവാ സൗഹൃദ പദ്ധതി. 

വിധവകളുടെ ക്ഷേമത്തിനായി പഞ്ചായത്ത്, റവന്യൂ, സാമൂഹ്യ ക്ഷേമം തുടങ്ങി ഏഴു വകുപ്പുകളിലായ് പതിനഞ്ചു പദ്ധതികളുണ്ട്. പെന്‍ഷന്‍, സ്വയംതൊഴില്‍ തുടങ്ങി കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും വരെ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഇവയുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകം തയ്യാറാക്കി ജില്ലയിലെ  വിധവകള്‍ക്ക് നല്‍കിയിട്ടുണ്ട്. പരാതി പരിഹാര അദാലത്തും, മെഡിക്കല്‍ ക്യാമ്പുമൊരുക്കിയാണ് ജില്ലയെ വിധവാ സൗഹൃദമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com