കാണാതായ യുവാവ് മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് കോഴിക്കോട് ​ഗസ്റ്റ് ഹൗസിന് സമീപം

കഴിഞ്ഞ വ്യാഴാഴ്ച മുതൽ അരുണിനെ കാണാതായിരുന്നു.
കാണാതായ യുവാവ് മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് കോഴിക്കോട് ​ഗസ്റ്റ് ഹൗസിന് സമീപം

കോഴിക്കോട്: കാണാതായ യുവാവിനെ കോഴിക്കോട് ​ഗസ്റ്റ് ഹൗസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പന്തലായനി സ്വദേശിയായ അരുൺ കുമാറിന്റെ മൃതദേഹമാണ് പുതിയനിരത്ത് ഹാർബർ ​ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നും കണ്ടെത്തിയത്. 

 കഴിഞ്ഞ വ്യാഴാഴ്ച മുതൽ അരുണിനെ കാണാതായിരുന്നു. സുഹൃത്തുക്കളുടെ വീട്ടിൽ ഉണ്ടാവുമെന്ന് കരുതിയെങ്കിലും വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com