അന്‍വറിന് പക്വതയില്ല; വിവാദ പരാമര്‍ശങ്ങള്‍ ഇനിയുണ്ടാകരുത്: രൂക്ഷ വിമര്‍ശനവുമായി സിപിഐ

തെരഞ്ഞെടുപ്പിന് ശേഷമുള്ള വിവാദ പരാമര്‍ശങ്ങളില്‍ പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരെ സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം
അന്‍വറിന് പക്വതയില്ല; വിവാദ പരാമര്‍ശങ്ങള്‍ ഇനിയുണ്ടാകരുത്: രൂക്ഷ വിമര്‍ശനവുമായി സിപിഐ

മലപ്പുറം: തെരഞ്ഞെടുപ്പിന് ശേഷമുള്ള വിവാദ പരാമര്‍ശങ്ങളില്‍ പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരെ സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സിപിഐയ്ക്ക് എതിരെ അന്‍വര്‍ നടത്തിയ വിമര്‍ശനങ്ങള്‍ മുന്നണി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം വിലയിരുത്തി. 

വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചത് ശരിയായില്ല. വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐയെ  വിമര്‍ശിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. മാധ്യമങ്ങളെ കാണുമ്പോള്‍ അന്‍വര്‍ ഭ്രാന്തമായി പ്രതികരിക്കുന്നു. ജനപ്രതിനിധി കാണിക്കേണ്ട പക്വത കാണിക്കുന്നില്ലെന്നും യോഗം വിമര്‍ശിച്ചു. 

സിപിഐ നേതാക്കള്‍ എക്കാലത്തും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മലപ്പുറത്ത് മുസ്‌ലിം ലീഗും സിപിഐയും ഒരുപോലെയാണ് എന്നുമായിരുന്നു അന്‍വറിന്റെ വിമര്‍ശനം. പിപി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇത് സിപിഐയില്‍ അതൃപ്തിക്കിടയാക്കി. വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ അന്‍വറിനെതിരെ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ച സിപിഐ-അന്‍വര്‍ പോര് സിപിഎമ്മിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അന്‍വര്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സിപിഎം മേതൃത്വം ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com