കെജരിവാളിനെതിരായ ആക്രമണം സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം : പിണറായി വിജയന്‍

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു
കെജരിവാളിനെതിരായ ആക്രമണം സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം : പിണറായി വിജയന്‍


തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണത്തിന് ഇരയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അക്രമത്തെ ശക്തിയായി അപലപിക്കുന്നുവെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു. സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെജരിവാളിനെതിരെ ഉണ്ടായ ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണരൂപം : 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അക്രമത്തെ ശക്തിയായി അപലപിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇതിനു മുമ്പും പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്. വ്യാപകമായ പ്രതിഷേധം ഇത്തരം ആക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ഈ നിസംഗതയും അനാസ്ഥയുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു. സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെജ്രിവാളിനെതിരെ ഉണ്ടായ ആക്രമണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com