മെഡിക്കല്‍ പ്രവേശന പരീക്ഷ ഇന്ന്; എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; ഫുള്‍കൈ വസ്ത്രവും ഷൂവും വേണ്ട

കേരളത്തില്‍ ഒരു ലക്ഷത്തോളം പേരാണ് നീറ്റ് പരീക്ഷ എഴുതുന്നത്
മെഡിക്കല്‍ പ്രവേശന പരീക്ഷ ഇന്ന്; എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; ഫുള്‍കൈ വസ്ത്രവും ഷൂവും വേണ്ട

തിരുവനന്തപുരം;മെഡിക്കല്‍ കോഴ്‌സിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പരീക്ഷ. കേരളത്തില്‍ ഒരു ലക്ഷത്തോളം പേരാണ് നീറ്റ് പരീക്ഷ എഴുതുന്നത്. 

രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. 154 നഗരങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷം പേരാണ് ഇത്തവണ കൂടുതല്‍ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ.പതിവ് പോലെ കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ.

ഒന്നരക്ക് ശേഷം പരീക്ഷാ ഹാളില്‍ എത്തുന്നവരെ പ്രവേശിപ്പിക്കില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് വേണം. കൂര്‍ത്ത, പൈജാമ എന്നിവ പാടില്ല. ചെരിപ്പ് ഉപയോഗിക്കാം, പക്ഷെ ഷൂ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ് തൊപ്പി ബെല്‍റ്റ് എന്നിവയും പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണടയാകാം എന്നാല്‍ സണ്‍ ഗ്ലാസിന് വിലക്കുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനക്കായി 12.30 ഹാളില്‍ എത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com