സിപിഎം വിജയം ഉറപ്പായതോടെ യുഡിഎഫ് പരിഭ്രാന്തിയില്‍ ; കള്ളവോട്ടില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറെന്ന് കോടിയേരി

മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്തതിനെപ്പറ്റി യുഡിഎഫ് മൗനം പാലിക്കുന്നു. ഇത് മറയ്ക്കാനാണ് സിപിഎമ്മിനെതിരെ തിരിഞ്ഞിട്ടുള്ളത്
സിപിഎം വിജയം ഉറപ്പായതോടെ യുഡിഎഫ് പരിഭ്രാന്തിയില്‍ ; കള്ളവോട്ടില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറെന്ന് കോടിയേരി

തിരുവനന്തപുരം : കള്ളവോട്ട് ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏറ്റവും കൂടുതല്‍ കള്ളവോട്ട് ചെയ്തത് യുഡിഎഫാണ്. ആയിരക്കണക്കിന് കള്ളവോട്ടുകള്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്തതിനെപ്പറ്റി യുഡിഎഫ് മൗനം പാലിക്കുന്നു. ഇത് മറയ്ക്കാനാണ് സിപിഎമ്മിനെതിരെ തിരിഞ്ഞിട്ടുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സിപിഎമ്മിനെതിരെ യുഡിഎഫ് കള്ളപ്രചാരണം അഴിച്ചുവിടുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. 

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടും. സിപിഎമ്മിന് വിജയം ഉറപ്പായതോടെ, കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്. യുഡിഎഫുകാര്‍ പരിഭ്രാന്തരായതിനാലാണ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് അന്വേഷണത്തെ നേരിടാനും സിപിഎം തയ്യാറാണെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com