മലപ്പുറത്ത് പാലത്തിലേക്ക് മിനിലോറി പാഞ്ഞു കയറി; ഡ്രൈവര്‍ മരിച്ചു

മലപ്പുറത്ത് മിനിലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. പാലതിങ്ങല്‍ പാലത്തിലേക്ക് മിനിലോറി പാഞ്ഞുകയറുകയായിരുന്നു
മലപ്പുറത്ത് പാലത്തിലേക്ക് മിനിലോറി പാഞ്ഞു കയറി; ഡ്രൈവര്‍ മരിച്ചു

പരപ്പനങ്ങാടി: മലപ്പുറത്ത് മിനിലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. പാലതിങ്ങല്‍ പാലത്തിലേക്ക് മിനിലോറി പാഞ്ഞുകയറുകയായിരുന്നു. കൊടിഞ്ഞി സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയിലെ ക്ലീനറെ ഗുരതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച വൈകുന്നേരം 6.45 ഓടെ ആയിരുന്നു അപകടം. ചെമ്മാട് ഭാഗത്ത് നിന്ന് കല്ലുമായി വന്ന നിസാന്‍ മിനിലോറി പാലത്തിന്റെ കൈവരിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 

ജെസിബി ഉപയോഗിച്ച് ലോറി തകര്‍ത്താണ് ബാദുഷയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com