സരിതാ നായര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം; കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

കൊച്ചി പാലാരിവട്ടത്ത് വെച്ച് രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് കയ്യേറ്റ ശ്രമമുണ്ടായത്
സരിതാ നായര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം; കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ നായര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. കൊച്ചി പാലാരിവട്ടത്ത് വെച്ച് രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് കയ്യേറ്റ ശ്രമമുണ്ടായത്. ബൈക്കിലെത്തിയ സംഘം സരിതാ നായരുടെ കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. സരിതാ നായര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നാലെ പൊലിസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com