സേ പരീക്ഷ ഈ മാസം 20 മുതല്‍, പുനര്‍ മൂല്യ നിര്‍ണയത്തിന് നാളെ മുതല്‍ അപേക്ഷിക്കാം

സേ പരീക്ഷ ഈ മാസം 20 മുതല്‍, പുനര്‍ മൂല്യ നിര്‍ണയത്തിന് നാളെ മുതല്‍ അപേക്ഷിക്കാം
സേ പരീക്ഷ ഈ മാസം 20 മുതല്‍, പുനര്‍ മൂല്യ നിര്‍ണയത്തിന് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ നടക്കും. പരമാവധി മൂന്നു വിഷയം സേ പരീക്ഷയില്‍ എഴുതാനാവുമെന്ന് ഫലപ്രഖ്യാനം നടത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

പുനര്‍മൂല്യ നിര്‍ണയത്തിന് നാളെ മുതല്‍ അപേക്ഷിക്കാം. ഈ മാസം പത്തുവരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്.

ഇത്തവണ ആരുടെയും എസ്എസ്എല്‍സി ഫലം തടഞ്ഞുവച്ചിട്ടില്ല. മോഡറേഷന്‍ നല്‍കാതെയാണ് ഫലം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

599 സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇത്തവണ നൂറു മേനി വിജയം നേടിയത്. കഴിഞ്ഞ തവണ ഇത് 51 ആയിരുന്നു. 713 എ്‌യ്ഡഡ് സ്‌കൂളുകളും 319 അണ്‍ എ്‌യ്ഡഡ് സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com