ഈ വിജയത്തിന്‌ മാറ്റ് കൂടുതലാണ്; വീല്‍ചെയറില്‍ ഇരുന്ന് സാന്ദ്ര എഴുതി നേടിയത് ഫുള്‍ എ പ്ലസ്‌

ഇത് സാന്ദ്രയുടെ മാത്രം വിജയമല്ല, പൊന്നുപോലെ നോക്കുന്ന അച്ഛന്റെയും അമ്മയുടേയും കൂടിയാണ്
ഈ വിജയത്തിന്‌ മാറ്റ് കൂടുതലാണ്; വീല്‍ചെയറില്‍ ഇരുന്ന് സാന്ദ്ര എഴുതി നേടിയത് ഫുള്‍ എ പ്ലസ്‌

കൊച്ചി; എല്ലാ ദിവസവും അച്ഛന്റെ ഓട്ടോയില്‍ കയറി സാന്ദ്ര സ്‌കൂളില്‍ എത്തും. മകളെ ഓട്ടോയില്‍ നിന്ന് വാരി എടുത്ത് വീല്‍ചെയറില്‍ ഇരുത്തി, അച്ഛന്‍ മടങ്ങും. തിരിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോകാനും അച്ഛനുണ്ടാകും. തന്റെ ശാരീരിക അവശതകള്‍ വകവെക്കാതെ ഈ കൊച്ചുമിടുക്കി നേടിയത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസാണ്. ഇത് സാന്ദ്രയുടെ മാത്രം വിജയമല്ല, പൊന്നുപോലെ നോക്കുന്ന അച്ഛന്റെയും അമ്മയുടേയും കൂടിയാണ്. 

സ്‌കൂള്‍ പഠനം ആരംഭിക്കുന്ന സമയം മുതല്‍ ഇക്കാലമത്രയും മാതാപിതാക്കളുടെ സഹായത്തോടെയാണ് സാന്ദ്ര സ്‌കൂളില്‍ എത്തിയിരുന്നത്. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സാന്ദ്ര. സെറിബ്രല്‍ പാള്‍സി ബാധിച്ച് ജന്മനാ രണ്ടു കാലുകള്‍ക്കും ശേഷി നഷ്ടപ്പെട്ട സാന്ദ്ര കഠിന പ്രയ്ത്‌നത്തിലൂടെ വിജയം സ്വന്തമാക്കിയത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പരീക്ഷ എഴുന്നതിന് സഹായിയുടെ സേവനം തേടാമെങ്കിലും ഇത് ഉപയോഗിക്കാതെ സാന്ദ്ര സ്വന്തമായാണ് എല്ലാ പരീക്ഷകളും എഴുതിയത്. കൈകള്‍ക്ക് ബലക്കുറവുള്ള സാന്ദ്ര അതില്ലാം അവഗണിക്കുകയായിരുന്നു. 

ഓട്ടോഡ്രൈവറായ സജീവന്റേയും ബിജു മോളുടേയും മകളാണ്. ഇലക്ട്രോണിക് വീല്‍ചെയറിലാണ് സ്‌കൂളില്‍ എത്തിയിരുന്നത്. അച്ഛന്‍ സജീവാണ് എല്ലാ ദിവസവും പാലച്ചുവട്ടിലെ വീട്ടില്‍ നിന്നു സ്‌കൂളിലെത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നത്. ഓട്ടോെ്രെഡവറായ സജീവ് സാന്ദ്രയ്ക്ക് സൗകര്യപ്രദമായി സഞ്ചരിക്കുന്നതിന് തന്റെ ഓട്ടോയിലും രൂപമാറ്റം വരുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com