കേരളത്തില്‍ ഐഎസ് ആക്രമണ പദ്ധതി; ഫൈസലിനെ കൊച്ചിയിലെത്തിച്ചു; എന്‍ഐഎ ചോദ്യം ചെയ്യും

കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അബൂബക്കറുമായി ഫൈസലിന് ബന്ധമുണ്ടെന്നാണ് എന്‍ ഐ എ നിഗമനം
കേരളത്തില്‍ ഐഎസ് ആക്രമണ പദ്ധതി; ഫൈസലിനെ കൊച്ചിയിലെത്തിച്ചു; എന്‍ഐഎ ചോദ്യം ചെയ്യും

കൊച്ചി: കേരളത്തില്‍ ഐ എസ് ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസിലെ പ്രതിയും ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. രാജ്യാന്തര ഭീകരസംഘടനയായ ഐ എസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയുമാണ് ഫൈസല്‍. 
  
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അബൂബക്കറുമായി ഫൈസലിന് ബന്ധമുണ്ടെന്നാണ് എന്‍ ഐ എ നിഗമനം. 

ശ്രീലങ്കന്‍ ചാവേര്‍ ആക്രമണത്തിനു ശേഷം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ ദിവസം അറസ്റ്റിലായ കാസര്‍കോട് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നാണ് എന്‍ഐഎയ്ക്ക് ഫൈസലിനെ കുറിച്ച് വിവരം ലഭിച്ചത്. ഐഎസുമായി ഫൈസല്‍ ബന്ധപ്പെട്ടിരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഫൈസലിനെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം ഫൈസല്‍ ഉള്‍പ്പെടെ മൂന്ന് പേരെ എന്‍.ഐ.എ.കേസില്‍ പ്രതിചേര്‍ത്തിരുന്നു. കാസര്‍കോട് സ്വദേശികളായ പി.എ.അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറഫാത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com