ക്വട്ടേഷന്‍ സംഘം ആളുമാറി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പരാതിയുമായി യുവാവ്

കുഴല്‍പ്പണ മാഫിയയുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ജസ്ബിര്‍ പറയുന്നത്
ക്വട്ടേഷന്‍ സംഘം ആളുമാറി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പരാതിയുമായി യുവാവ്

കോഴിക്കോട്; യുവാവിനെ ക്വട്ടേഷന്‍ സംഘം ആളുമാറി തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശി ജസ്ബീറിനെയാണ് കഴിഞ്ഞ ദിവസം രാത്രി അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ പരിക്കേറ്റ ജസ്ബീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുഴല്‍പ്പണ മാഫിയയുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ജസ്ബിര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി ജസ്ബിറിനെയും സുഹൃത്തിനെയും കാറിലെത്തിയ അഞ്ചംഗ സംഘം കൊടുവള്ളിയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ജസ്ബിറിനെ മര്‍ദിച്ചതിച്ച ശേഷം മുഖം മൂടി ധരിപ്പിച്ച് കാറില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചും ക്രൂരമായി മര്‍ദിച്ചു. കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

സംഭവം പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. കൊടുവള്ളി പൊലീസില്‍ അറിയിച്ചെങ്കിലും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com